എളുപ്പമാകില്ല

എളുപ്പമാകില്ലിനി  
ഉറക്കം നടിക്കുവാന്‍

ഉണര്‍ത്തുവാന്‍ വരും
ഓര്‍മ്മയായി അന്‍സാരി 
നിറഞ്ഞ കണ്ണുമായ്
 നിതാന്ത ഭീതിയായ്
പലസ്തീനില്‍ നിന്നു
കരച്ചിലായി വരും 
വെളുത്ത ബോംബിനാല്‍*  
മരിച്ച കുഞ്ഞുങ്ങള്‍  
കൊടി നിറങ്ങളില്‍ 
പൊതിഞ്ഞ ചാവിന്‍റെ   
സ്മരണയായെന്‍റെ 
ദുരിത ഭൂ വരും 
വറുതി പൂക്കുന്ന 
വിളനിലങ്ങളായ് 
തിര നിലയ്ക്കാത്ത 
കദനമാഴിയായ്
വരുമൊരായിരം 
നിനവുകള്‍ സ്ഥിരം 
പുതിയ നേരിന്‍റെ 
പ്രവചനങ്ങളായ് 
വഴി മറന്ന 
പഥികനെപ്പോലെ 
മുഖം ചുവപ്പിച്ചു 
പുലരിയെത്തുന്നു 

ഇനിയൊരിക്കലും 
എളുപ്പമാകില്ല  
ഉറക്കം നടിക്കുവാന്‍.


* വൈറ്റ് ഫോസ്ഫറസ് എന്ന മാരക രാസായുധം 

3 comments:

Jishad Cronic said...

ഇനിയൊരിക്കലും
എളുപ്പമാകില്ല
ഉറക്കം നടിക്കുവാന്‍.

Unavailable said...

എളുപ്പമല്ല ഇങ്ങനെഴുതുവാന്‍...
താളം അറിയാതെ വന്നു ചേര്‍ന്നിരിക്കുന്നു,
അതോ മന പൂര്‍വമോ?
രണ്ടായാലും ഇത് കവിതയാണ്.
വേണ്ട ശക്ക്തിയുണ്ട്....
ചിന്തകളിലെ കരുത്ത് വാക്കില്‍ ലയിച്ചിരിക്കുന്നു...
തുടര്‍ന്നും ഇങ്ങനെഴുതണം..
എളുപ്പമാകില്ലത്...
ആശംസകള്‍.....

Lipin Ram said...

നല്ല വാക്കുകള്‍ക്കു നന്ദി.