എളുപ്പമാകില്ലിനി
ഉറക്കം നടിക്കുവാന്‍
ഉണര്‍ത്തുവാന്‍ വരും
ഓര്‍മ്മയായി അന്‍സാരി
നിറഞ്ഞ കണ്ണുമായ്
നിതാന്ത ഭീതിയായ്
ഉറക്കം നടിക്കുവാന്‍
ഉണര്‍ത്തുവാന്‍ വരും
ഓര്‍മ്മയായി അന്‍സാരി
നിറഞ്ഞ കണ്ണുമായ്
നിതാന്ത ഭീതിയായ്
പലസ്തീനില്‍ നിന്നു
കരച്ചിലായി വരും
വെളുത്ത ബോംബിനാല്‍*
മരിച്ച കുഞ്ഞുങ്ങള്‍
കൊടി നിറങ്ങളില്‍
പൊതിഞ്ഞ ചാവിന്‍റെ
സ്മരണയായെന്‍റെ
ദുരിത ഭൂ വരും
വറുതി പൂക്കുന്ന
വിളനിലങ്ങളായ്
തിര നിലയ്ക്കാത്ത
കദനമാഴിയായ്
വരുമൊരായിരം
നിനവുകള്‍ സ്ഥിരം
പുതിയ നേരിന്‍റെ
പ്രവചനങ്ങളായ്
വഴി മറന്ന
പഥികനെപ്പോലെ
മുഖം ചുവപ്പിച്ചു
പുലരിയെത്തുന്നു
ഇനിയൊരിക്കലും
എളുപ്പമാകില്ല
ഉറക്കം നടിക്കുവാന്‍.
* വൈറ്റ് ഫോസ്ഫറസ് എന്ന മാരക രാസായുധം
കരച്ചിലായി വരും
വെളുത്ത ബോംബിനാല്‍*
മരിച്ച കുഞ്ഞുങ്ങള്‍
കൊടി നിറങ്ങളില്‍
പൊതിഞ്ഞ ചാവിന്‍റെ
സ്മരണയായെന്‍റെ
ദുരിത ഭൂ വരും
വറുതി പൂക്കുന്ന
വിളനിലങ്ങളായ്
തിര നിലയ്ക്കാത്ത
കദനമാഴിയായ്
വരുമൊരായിരം
നിനവുകള്‍ സ്ഥിരം
പുതിയ നേരിന്‍റെ
പ്രവചനങ്ങളായ്
വഴി മറന്ന
പഥികനെപ്പോലെ
മുഖം ചുവപ്പിച്ചു
പുലരിയെത്തുന്നു
ഇനിയൊരിക്കലും
എളുപ്പമാകില്ല
ഉറക്കം നടിക്കുവാന്‍.
* വൈറ്റ് ഫോസ്ഫറസ് എന്ന മാരക രാസായുധം