സന്ധ്യ 

വിഷാദം പോലെ
മഞ്ഞ വെയില്‍
പരക്കുമ്പോഴോ
ചുവപ്പിന്‍റെ
ക്രുദ്ധസൂര്യന്‍
പടിഞ്ഞാറു പോകുമ്പോഴോ 
മേഘവെണ്മയില്‍ നിന്നു 
കാക്കകള്‍ 
പറന്നു പോകുമ്പോഴോ 
അല്ല 

നിന്നെയോര്‍ക്കുമ്പോള്‍ മാത്രം 
എനിക്കെപ്പോഴും 
സന്ധ്യയാകുന്നു 


5 comments:

Unavailable said...

സിംബോളിസത്തിന്റെ ഉപയോഗത്തെകാള്‍ കവിതയ്ക്ക് ഇണങ്ങുക രൂപകം ആണ്.

runcieyan chindakal said...

kavithakal kollameda.....good thinking.....-runcie

SindhuBhairavi said...

that was just lovely!!! very romantic :)

Lipin Ram said...

rubin,symbolism manappoorvam kondu vnnathalla.

runcie,glad u liked it.hope u'll keep reading.

sindhubhairavi,thank u.hope u'll keep reading

Unavailable said...

ലിപിന്‍സെ...
".......
ആള്‍ക്കൂട്ടം പോലെ
അതേ,ആള്‍ക്കൂട്ടം തന്നെ.
നോക്കു,എനിക്കെന്റെ കാരണങ്ങള്‍ ഉണ്ട്,
മുറിവേറ്റ നിനക്ക്
ആള്‍ക്കൂട്ടം തന്നഭയം.
....
ആര്‍ക്ക് പ്രധിരോധിക്കാനവും,
ആര്‍ക്ക് നഷ്ടപ്പെടുത്തനവും,
അത്രയുക്കുണ്ടതിന്റെ ശക്തി,
അതു നല്‍കും സന്തോഷമത്ര
മേല്‍ വര്‍ദ്ധിതം, ആള്‍ക്കൂട്ടം! "

കവിത നന്നായി....നന്ദി!
എഴുത്ത് തുടരുക...സ്നേഹപൂര്‍വ്വം റൂബിന്‍! COMMENT OPTION CROWDEDIL KANDILLA...ATHINAL IVIDE POST CHEYYUNNU..SRRY