ഈ നഗരം


ഈ  നഗരത്തെയിനി
പിരിയാനാകില്ല


നെറുക ചൂഴുന്ന
ഇതിന്‍റെ വെയിലില്‍
ഇണ ചേര്‍ന്നിഴയുന്ന പാതകള്‍
ഫണം വിടര്‍ത്തുമെങ്കിലും  
ഇതിന്‍റെ മൃതസന്ധ്യകളുടെ
ഉലര്‍ന്ന ചുണ്ടുകളില്‍
ഉറയാത്ത കാമം
അറപ്പിക്കുമെങ്കിലും
കുതറുന്തോറും
ഇറുക്കമേറും
ആവര്‍ത്തനങ്ങളാല്‍
ഇതു നീട്ടുമാലിംഗനം.


ഒറ്റ വേഗം
ഒരേ നിറം
മറുവിളിയില്ലാത്ത
ഒരേ നിശബ്ദത


നുരയടങ്ങാത്ത
തീക്കുഴമ്പിന്‍റെ
ലഹരി തീര്‍ക്കും
ഇതിന്‍റെ സൗഹൃദം
യാത്ര പോകുമ്പോള്‍
പതിഞ്ഞ താളത്തില്‍
'തിരിച്ചുവാ'യെന്നു
സ്നേഹഗദ്ഗദം.


ഇതിന്‍റെ പ്രണയം
എന്‍റെ മുറിവുകളില്‍
പഴുത്തുകിടക്കുന്ന 
മദജലം.


ഇതിന്‍റെ ഓര്‍മ
ഞാനുറങ്ങുന്ന
പൂക്കാത്ത മരത്തിന്‍റെ
പൊത്ത്.

4 comments:

Rubin, 9446185779 said...

ലിപിന്‍സെ,
കവിത ഹൃദ്യമായി, നല്ല കവിതകളുടെ ഗാംഭീര്യവും,താള വേഗവും, ചിന്താ സരണിയും, ഇതില്‍
വിളക്കി ചേര്‍ത്തിരിക്കുന്നു,
ഇതിന്റെ ഓര്‍മ ഉറങ്ങുന്ന പൂക്കാത്ത മരത്തിന്റെ...(.അതോ പൂക്കാ മരത്തിന്റെയൊ? പൊത്താണെങ്കില്‍...അതിന്റെ ആഴം അത്ര മേല്‍ വലുതാ യിരിക്കില്ലേ....എങ്ങനെ പിരിയുമീ നഗരത്തെ....അത്ര മേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു.
ആശംസകള്‍
സ്നേഹ പൂര്‍വ്വം റൂബിന്‍

rose` said...

"തരിക നീ
പീത സായന്തനത്തിന്‍റെ നഗരമേ
നിന്‍റെ വൈദ്യുതാലിംഗനം..."

Rubin, 9446185779 said...

ലിപിന്‍സെ,
"....ആള്‍ക്കൂട്ടം പോലെ
അതേ ആള്‍ക്കൂട്ടം തന്നെ
നോക്ക്, എനിക്കെന്റെറെതായ കാരണങ്ങളുണ്ട്,
മുറിവേറ്റവന് ആള്‍ക്കൂട്ടം തന്നെ സുരക്ഷിതാഭയം
......
ആര്‍ക്ക് പ്രതിരോധിക്കാനവും,
ആര്‍ക്ക് നഷ്ടപ്പെടുത്തനാവും,
അത്രയ്ക്കുണ്ടതിന്റെ ശക്തി
അതു നല്‍കും സന്തോഷം-
അത്രമേല്‍ വര്‍ദ്ധിതം, ആള്‍ക്കൂട്ടം!
കവിത നന്നായി ...
റൂബിന്‍ i cudnt post this comment to ur poem crowded

Rubin, 9446185779 said...

"ഈ ദിനങ്ങളില്‍ ഞാനറിയുന്നു
ഒരിക്കലെന്റെ പേടിയില്‍ നിറഞ്ഞ
ആള്‍ക്കൂട്ടവുമായി ഞാന്‍
പ്രണയത്തിലായെന്നു ..
ആള്‍ക്കൂട്ടം
അതേ,ആള്‍ക്കൂട്ടം തന്നെ.
നോക്കു,എനിക്കെന്റെ കാരണങ്ങള്‍ ഉണ്ട്,
മുറിവേറ്റ നിനക്ക്
ആള്‍ക്കൂട്ടം തന്നഭയം.
........
ആര്‍ക്ക് പ്രധിരോധിക്കാനവും,
ആര്‍ക്ക് നഷ്ടപ്പെടുത്തനവും,
അത്രയുക്കുണ്ടതിന്റെ ശക്തി,
അതു നല്‍കും സന്തോഷമത്ര
മേല്‍ വര്‍ദ്ധിതം, ആള്‍ക്കൂട്ടം! "